കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം; അപേക്ഷ ക്ഷണിച്ചു

post

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ കോഴിക്കോട് ജില്ലയിലെ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2023 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ കീഴിലുള്ള സര്‍ക്കാര്‍ / എയ്ഡഡ് കോളേജുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ പോളിടെക്‌നിക്ക്, ജനറല്‍ നഴ്‌സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ കോഴ്‌സുകളില്‍ ആദ്യ ചാന്‍സില്‍ തന്നെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ ജനുവരി 31നകം അപേക്ഷ നല്‍കണം. അപേക്ഷ ഫോറം www.agriworkersfund.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പും കര്‍ഷക തൊഴിലാളിയാണെന്ന യൂണിയന്‍ സാക്ഷ്യപത്രവും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2207731, 9447479052