അറബിക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ മഴയ്ക്ക് സാധ്യത

തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാറു -വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ശക്തി പ്രാപിച്ച് തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.
ന്യൂനമർദ്ദത്തിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ ഡിസംബർ 30 മുതൽ ജനുവരി 3 വരെ തെക്കൻ കേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.