എം.എസ്.എം.ഇ കൾക്ക് ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി

തിരുവനന്തപുരം ജില്ലയിലെ എം.എസ്.എം.ഇ കൾക്ക് ഫിനാൻസ്, ടാക്സ്, ഓഡിറ്റ് മുതലായ സാമ്പത്തികപരമായുള്ള എല്ലാ വിഷയങ്ങളിലുമുള്ള അവബോധം നൽകുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ തിരുവനന്തപൂരം റീജിയണൽ ഓഫീസിൽ എം.എസ്.എം.ഇ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ (ICAI) കേരളയുടെയും ആഭിമുഖ്യത്തിൽ എല്ലാ മാസവും ആദ്യ ശനിയാഴ്ച ഹെൽപ്ഡെസ്ക് സൗകര്യം ഒരുക്കും. ഐ.സി.എ.ഐ വിദഗ്ധരായ ചാർട്ടേഡ് അക്കണ്ടന്റിന്റേയും ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധികളുടേയും സേവനം ലഭ്യമാക്കുന്ന ഈ സാകര്യം ജില്ലയിലെ വ്യവസായികൾക്കും സംരംഭകർക്കും പ്രയോജനപ്പെടുത്താം.