പാറ്റൂർ സെക്ഷന്റെ കീഴിലുള്ള വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും

വാട്ടർ അതോറിറ്റിയുടെ പാറ്റൂർ സെക്ഷന്റെ കീഴിൽ ഊറ്റുകുഴി ജംഗ്ഷനിൽ പൈപ്പ്ലൈൻ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഡിസംബർ 28 രാവിലെ 10.00 മണി മുതൽ രാത്രി 12 മണി വരെ ജലവിതരണം മുടങ്ങും.
ബേക്കറി ജംഗ്ഷൻ, ഊറ്റുകുഴി, തമ്പാനൂർ , മേലേതമ്പാനൂർ, ആയുർവേദ കോളേജ്, സ്റ്റാച്യു, പുളിമൂട് എന്നീ സ്ഥലങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.