കോട്ടയം ടോൾ ജംഗ്ഷൻ മുതൽ ചെമ്മനാകരി വരെ ഗതാഗതം നിരോധിച്ചു

post

സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ടോൾ ചെമ്മനാകരി റോഡിൽ ഡിസംബർ 20 മുതൽ ടാറിംഗ് പ്രവർത്തി നടക്കുന്നതിനാൽ ടോൾ ജംഗ്ഷൻ മുതൽ ചെമ്മനാകരി വരെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം താത്കാലികമായി നിരോധിച്ചതായി വൈക്കം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.