അട്ടക്കുളങ്ങര - തിരുവല്ലം റോഡിൽ ഭാരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണം
 
                                                തിരുവനന്തപുരം ജില്ലയിലെ അട്ടക്കുളങ്ങര - തിരുവല്ലം റോഡിൽ, മണക്കാട് ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന മണക്കാട് - പെരുനെല്ലി റോഡിൽ (MLA റോഡ്) നിന്ന് കഴക്കൂട്ടം കോവളം NHAI ബൈപാസ് റോഡിലേക്ക് എത്തുന്നതിനു മുൻപുള്ള പൊതുമരാമത്തു വകുപ്പിന്റെ കലുങ്ക് അപകടാവസ്ഥയിൽ ആയതിനാൽ ഭാരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മണക്കാട് ഭാഗത്തു നിന്ന് NHAI ബൈപാസ് റോഡിലേക്ക് പോകുന്ന ഭാരമുള്ള വാഹനങ്ങൾ മണക്കാട് വലിയതുറ റോഡ് വഴിയോ അട്ടക്കുളങ്ങര ഈഞ്ചക്കൽ റോഡ് വഴിയോ പോകണം










