അക്ഷയ സംരംഭകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

post

അക്ഷയ പദ്ധതിയില്‍ വയനാട് മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ കൊളഗപ്പാറ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തില്‍ തരുവണ, പൂതാടി ഗ്രാമ പഞ്ചായത്തില്‍ പാപ്ലശ്ശേരി എന്നീ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ പ്രീ ഡിഗ്രി/ പ്ലസ് ടു അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരായിരിക്കണം. പ്രായപരിധി അപേക്ഷകര്‍ 18നും 50നും മദ്ധ്യേ. ഒരപേക്ഷയില്‍ പരമാവധി മൂന്ന് ലൊക്കേഷനുകള്‍ക്ക് ഓപ്ഷന്‍ നല്‍കാം. ഡിസംബര്‍ 18 മുതല്‍ ജനുവരി ആറിന് വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്നതും ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും എടുത്തതുമായ 750 രൂപയുടെ ഡി.ഡി നല്‍കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, അനുബന്ധ രേഖകള്‍ തുടങ്ങിയവ അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ ജനുവരി 16ന് പോസ്റ്റലായോ നേരിട്ടോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.akshaya.kerala.gov.in, ഫോണ്‍: 04936 206265.