ഖാദി ക്രിസ്മസ്/ന്യൂ ഇയര്‍ മേള ജില്ലാതല ഉദ്ഘാടനം നടത്തി

post

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയുടെ കീഴിലുള്ള ഖാദി ബോര്‍ഡിന്റെയും ഇതര ഖാദി സ്ഥാപനങ്ങളിലെയും ഖാദി തൊഴിലാളികള്‍ക്ക് ഖാദി കോട്ട് യൂണിഫോം വിതരണോദ്ഘാടനവും ഖാദി ക്രിസ്മസ്/ന്യൂയര്‍ മേള ജില്ലാതല ഉദ്ഘാടനവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി ഖാദി കോട്ട് യൂണിഫോം വിതരണവും ഖാദി ബോര്‍ഡ് അംഗം എസ്. ശിവരാമന്‍ ആദ്യ വില്‍പനയും നിര്‍വഹിച്ചു.