വാവരമ്പലം- വേങ്ങോട് റോഡില്‍ ജനുവരി 11 വരെ ഗതാഗത നിയന്ത്രണം

post

തിരുവനന്തപുരം ജില്ലയിലെ വാവരമ്പലം- വേങ്ങോട് റോഡില്‍ മഞ്ഞുമല മുതല്‍ വേങ്ങോട് വരെയുള്ള ഭാഗത്ത് ഓടനിര്‍മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 11 മുതല്‍ ജനുവരി 11 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് പൂര്‍ണമായ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വാവരമ്പലം ഭാഗത്തു നിന്ന് വേങ്ങോട് പോകുന്ന വാഹനങ്ങള്‍ വാവരമ്പലം - ശ്രീനാരായണപുരം വഴിയോ, മഞ്ഞുമല-കല്ലൂര്‍ എ.എസ് കോളേജ്-16 മൈല്‍ വഴിയോ വേങ്ങോട് പോകണം.