കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ ഗതാഗതം നിരോധിച്ചു

post

കോഴിക്കോട് കൂടരഞ്ഞി പൂവാരന്തോട് ചാലിയാർ നിലമ്പൂർ റോഡിൽ ബി.എം ആൻഡ് ബി.സി പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിൽ ഡിസംബർ അഞ്ച്, ആറ് തീയതികളിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഫറോക്ക് പഴയപാലത്തിന്റ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ഡിസംബർ 6 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറ് മണി വരെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് ( വൈദ്യുത വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.