വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് : അപേക്ഷ തീയതി നീട്ടി

post

ഇടുക്കി ജില്ലയില്‍ നിന്ന് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോർഡിൽ മാര്‍ച്ച് വരെ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളുടെ 2023-2024 അധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട തീയതി നീട്ടി. അപേക്ഷ നൽകാനുള്ള സമയം ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

അപേക്ഷ ഫോറം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ആഫീസില്‍ നിന്ന് നേരിട്ടും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും kmtwwfb.org ഡൗണ്‍ലോഡ് ചെയ്തും എടുക്കാവുന്നതാണ്. അപേക്ഷയിൽ ഫോണ്‍ നമ്പര്‍ കൂടി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862-220308