കെ.എസ്.ആർ.ടി.സിക്ക് 90 കോടി കൂടി അനുവദിച്ചു

കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാന സർക്കാർ സഹായമായി 90.22 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു. ഈ മാസം ആദ്യം 30 കോടി നൽകിയിരുന്നു. കോർപറേഷന് ഈ വർഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്. ഈ വർഷം ഇതുവരെ1234.16 കോടി അനുവദിച്ചു. രണ്ടാം പിണറായി സർക്കാർ 4933.22 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സഹായമായി നൽകിയത്. ഏഴര വർഷത്തിനുള്ളിൽ എൽ.ഡി.എഫ് സർക്കാരുകൾ 9886.22 കോടി രൂപയാണ് ആകെ നൽകിയത്.