ദേശീയ സരസ് മേള: ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം

post

ദേശീയ സരസ് മേളയോടനുബന്ധിച്ച് 'കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍' എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ ഇതുവരെ ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താം.

ഫോട്ടോ ഫ്രെയിമിനുള്ളില്‍ സരസ്സ് ലോഗോ ഉണ്ടായിരിക്കണം. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും അപ്ലോഡ് ചെയ്യുന്നതിനോടൊപ്പം സരസ്‌മേള എറണാകുളം 23 എന്ന ഫേസ്ബുക് പേജിലേക്കും kochi_sarasmela_23 എന്ന ഇന്‍സ്റ്റാഗ്രാം പേജിലേയ്ക്കും കൊളാബ് ഷെയര്‍ ചെയ്യണം. ഫോട്ടോയ്ക്ക് ഹാഷ് ടാഗ് #KochiSarasMela എന്ന് നല്‍കണം.

ഫോട്ടോയ്ക്ക് ലഭിക്കുന്ന ലൈക്ക്, റീച്ച് എന്നിവ വിധി നിര്‍ണയത്തിന് പരിഗണിക്കും. വിധി നിര്‍ണയത്തിന്റെ പൂര്‍ണാധികാരം ജില്ലാ കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓഡിനേറ്റര്‍ക്കായിരിക്കും. തിരഞ്ഞെടുക്കുന്ന ഫോട്ടോയ്ക്ക് 5000 രൂപയാണ് സമ്മാനം. അവസാന തീയതി ഡിസംബര്‍ 10. ഫോണ്‍: 9946115459