നവകേരള സദസ്സ്: ഗതാഗത നിയന്ത്രണം പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

post

കാസർഗോഡ് പൈവളികെയിൽ ആരംഭിക്കുന്ന നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 12,000 ത്തോളം പേരെയാണ് നവകേരള സദസ്സിലേക്ക് പ്രതീക്ഷിക്കുന്നത്. നവകേരള സദസ്സിലേക്കെത്തുന്ന എല്ലാവര്‍ക്കും പരിപാടി വീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സിനെത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍/ സ്ഥലങ്ങള്‍

1. വി.ഐ.പി/ വകുപ്പ് വാഹനങ്ങള്‍- പൈവളികെ പഞ്ചായത്ത് ഗ്രൗണ്ട്

2. ബസ് പാര്‍ക്കിംഗ് പൈവളികെ ലാല്‍ബാഗ്- ബോളംഗള ഗ്രൗണ്ട്

3. പൊതുജനങ്ങള്‍ക്ക് /കാര്‍ പാര്‍ക്കിംഗിന് മാത്രം- പൈവളികെ പെട്രോള്‍ പമ്പിന്റെ എതിര്‍വശം

4. വി.ഐ.പി വാഹനങ്ങള്‍ക്ക് മാത്രം- പൈവളികെ നഗര്‍ സ്‌കൂള്‍ ഗ്രൗണ്ടിന്റെ എതിര്‍വശം

നിര്‍ദ്ദേശങ്ങള്‍

എന്‍മകജെ, പുത്തിഗെ, കുമ്പള, കുടാലു മേര്‍ക്കള ഭാഗങ്ങളില്‍ നിന്ന് മലയോര ഹൈവേ വഴി വരുന്ന ബസുകളും മറ്റ് വാഹനങ്ങളും പൈവളികെ വില്ലേജ് ഓഫീസ് പരിസരത്ത് യാത്രക്കാരെ ഇറക്കി ലാല്‍ ബാഗ് - ബോളംഗള ഗ്രൗണ്ടില്‍ നിര്‍ത്തി / പാര്‍ക്ക് ചെയ്യണം.

എന്‍മകജെ, ഉപ്പള, വോര്‍ക്കാടി, മീഞ്ച, മഞ്ചേശ്വരം ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ പൈവളികെ പെട്രോള്‍ പമ്പിന് സമീപം യാത്രക്കാരെ ഇറക്കി ലാല്‍ ബാഗ് - ബോളംഗള മൈതാനിയില്‍ പാര്‍ക്ക് ചെയ്യണം.

'നവകേരള സദസ്സ്' പ്രോഗ്രാം ഏരിയയുടെ 200 മീറ്റര്‍ പരിധിയില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ അനധികൃത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.