പി സി ആര്‍ മെഷിനുകള്‍ പരിശോധനാ ലാബിന് കൈമാറി സി.പി.സി.ആര്‍ ഐ

post

കാസര്‍ഗോഡ് : ജില്ലാ ഭരണകൂടവുമായി സഹകരിച്ച്  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് മുന്നിട്ടിറങ്ങി കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനവും.ആദ്യ ഘട്ടമായി  സി.പി.സി.ആര്‍ ഐ രോഗ നിര്‍ണ്ണയത്തിനുള്ള ലബോറട്ടറി സംവിധാനങ്ങള്‍ കോവിഡ് 19 പരിശോധനാ ലാബ് തയ്യാറായി വരുന്ന പെരിയ കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് കൈമാറിക്കഴിഞ്ഞു. സിപി.സി.ആര്‍ ഐ ഡയറക്ടര്‍ ഡോ.അനിത കരുണ്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സി പി സി ആര്‍ ഐ യിലെ ബയോടെക്നോളജി ലബോറട്ടറിയില്‍ നിന്ന് രണ്ട് റിയല്‍ ടൈം പി സി ആര്‍ മെഷിനുകള്‍ പരിശോധനാ ലാബ് തയ്യാറാക്കുന്ന പെരിയ കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസിലേക്ക് കൈമാറിയത്. പരിശോധനാ ലാബ് പൂര്‍ണ്ണമായും സജ്ജമാകുമ്പോള്‍  സി.പി.സി.ആര്‍ ഐയിലെ മൂന്ന്  സാങ്കേതിക വിദഗ്ദരുടെ സേവനവും പരിശോധനാ ലാബില്‍ ലഭ്യമാക്കും. ഐസി എം ആറിന്റെ അംഗീകാരം ലഭിച്ചാല്‍ ഓരോ ദിവസവും 248 സാമ്പിളുകള്‍ ഇവിടെ പരിശോധിക്കാന്‍ കഴിയും