നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്‌പെന്‍സറികളിലേക്ക് താല്‍ക്കാലിക നിയമനം

post

നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്‌പെന്‍സറികളിലേക്കുള്ള എച്ച്.ഡബ്ല്യു.സി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത ജി.എന്‍.എം പാസ്സായിരിക്കണം. പ്രതിമാസ വേതനം 15000 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്.

ബയോഡാറ്റ, ഫോട്ടോ,സ്വയം സാക്ഷ്യപ്പടുത്തിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ നവംബര്‍ 21 വരെ അപേക്ഷ നൽകാം. നവംബര്‍ 23 ന് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍: 8113028721.