സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ് വരെ പ്രായമുള്ള വനിതകള്‍ക്കായി സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം അല്ലെങ്കില്‍ വസ്തു ജാമ്യം അനിവാര്യം. താത്പര്യമുള്ള വനിതകള്‍ വനിതാ വികസ കോര്‍പ്പറേഷന്‍ കാസര്‍കോട് കാഞ്ഞങ്ങാടുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യേണ്ട വെബ്‌സൈറ്റ് www.kswdc.org വിലാസം കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, ജില്ലാ ഓഫീസ്, കാസര്‍കോട്, കാരാട്ടുവയല്‍ റോഡ്, ധൂമാവതി അമ്പലത്തിന് സമീപം, ഹൊസ്ദുര്‍ഗ്ഗ്, കാഞ്ഞങ്ങാട്, പിന്‍ 671315. ഫോണ്‍ 04672 999940, 9567040491.