സധൈര്യം: പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം
 
                                                സമഗ്രശിക്ഷ കേരള പെണ്‍കുട്ടികള്‍ക്ക് നൽകുന്ന സ്വയം പ്രതിരോധ പരിശീലനത്തിന്റെ ബി.ആര്‍.സി തല ഉദ്ഘാടനം കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പ്രഭാവതി നിർവഹിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ തലത്തിലും ലിംഗനീതിയും തുല്യതയും ഉറപ്പ് വരുത്തുക, വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം നടപ്പില്‍ വരുത്തുക തുടങ്ങിയവയാണ് പരിശീലനത്തിന്റെ ലക്ഷ്യം.
കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ കെ.കെ.ജാഫര്‍ അധ്യക്ഷത വഹിച്ചു. കരാട്ടെ ഇന്‍സ്ട്രക്ടര്‍മാരായ രാജേഷ് അതിയാല്‍, സുനിത രാജേഷ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വ നല്‍കി.










