കോവിഡ് 19: പാലക്കാട് ജില്ലയില്‍ 5,366 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട്: ജില്ലയില്‍ മൂന്ന് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്. നിലവില്‍ 5,324 പേര്‍ വീടുകളിലും 12 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 24 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 6 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലുമായി മൊത്തം 5,366 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള മറ്റാരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. എന്‍.ഐ.വി യിലേക്ക് അയച്ച 311 സാമ്പിളുകളില്‍ ഫലം വന്ന 200 എണ്ണവും നെഗറ്റീവും 3 എണ്ണം പോസിറ്റീവുമാണ്. ഇതുവരെ 3,465 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 1,802 ഫോണ്‍ കോളുകളാണ് കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.