കാസർഗോഡ് ജില്ലയിൽ ട്രാക്ക് 300 ആധാര്‍ ക്യാമ്പ് ഒക്ടോബര്‍ 8ന്

post

പൊതുജനങ്ങള്‍ക്കായുള്ള ട്രാക്ക് 300 ആധാര്‍ ക്യാമ്പ് ഒക്ടോബര്‍ എട്ടിന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ കാസർഗോഡ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. എ.കെ.ജി വായനശാല കോടോം ബേളൂര്‍ ജി.പി, റെഡ്സ്റ്റാര്‍ ക്ലബ്ബ് നാട്ടക്കല്‍, പ്രിയദര്‍ശിനി ക്ലബ്ബ് പുങ്ങംച്ചാല്‍, കൊന്നക്കാട് അക്ഷയകേന്ദ്രം, മാലക്കല്ല് അക്ഷയകേന്ദ്രം, പാണത്തൂര്‍ അക്ഷയകേന്ദ്രം, കാര്യങ്കോട് വായനശാല, അഡൂര്‍ അക്ഷയകേന്ദ്രം, കുണ്ടാര്‍ അക്ഷയകേന്ദ്രം, പെര്‍ലടുക്കം അക്ഷയകേന്ദ്രം, കുമ്പഡാജെ അക്ഷയകേന്ദ്രം, ബായാര്‍ അക്ഷയകേന്ദ്രം, ജി.എഫ്.എച്ച്.എസ്.എസ് ബേക്കല്‍, കിഴക്കേക്കര തൊട്ടി, പാലക്കുന്ന് ടൗണ്‍ അക്ഷയകേന്ദ്രം, കല്യോട്ട് അക്ഷയകേന്ദ്രം, കിന്നിംഗാര്‍ അക്ഷയകേന്ദ്രം, കാഞ്ഞിരത്തിങ്കാല്‍ അക്ഷയകേന്ദ്രം, മാണിക്കോത്ത് അക്ഷയകേന്ദ്രം, ഫോര്‍ട്ട് റോഡ് കാസര്‍കോട്, പഴയ ബസ് സ്റ്റാന്റ് അക്ഷയകേന്ദ്രം, കുഡ്‌ലു അങ്കണ്‍വാടി, സി.എച്ച് മുഹമ്മദ് കോയ ലൈബ്രറി മൊഗ്രാല്‍ പുത്തൂര്‍, കൊല്ലങ്കാന അക്ഷയകേന്ദ്രം, ഓപ്പണ്‍സ് ക്ലബ്ബ് കീഴൂര്‍, കോട്ടച്ചേരി അക്ഷയകേന്ദ്രം, മടിക്കൈ അക്ഷയകേന്ദ്രം, അമ്പലത്തറ അക്ഷയകേന്ദ്രം എന്നിവിടങ്ങളിലാണ് ആധാര്‍ ക്യാമ്പുകള്‍ നടക്കുക.

ക്യാമ്പുകളില്‍ പത്ത് വര്‍ഷം പൂര്‍ത്തിയായ ആധാര്‍ പുതുക്കല്‍, ബയോമെട്രിക്ക് അപ്‌ഡേറ്റ്, ഡെമോഗ്രാഫിക് അപ്‌ഡേറ്റ് എന്നീ സേവനങ്ങള്‍ നിശ്ചിത സേവന നിരക്ക് നല്‍കി ലഭ്യമാകും.