അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നവംബർ 1 മുതൽ സൗജന്യ യാത്ര

സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും കെ.എസ്.ആർ.ടി.സിയിലും സ്വകാര്യ ബസുകളിലും സമ്പൂർണ സൗജന്യ യാത്ര അനുവദിച്ച് ഉത്തരവിറക്കി. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അതിദാരിദ്ര നിർമാർജന പദ്ധതിയുടെ ഭാഗമായാണ് ഉത്തരവ്. പ്രസ്തുത യാത്രാ സൗജന്യം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.