ക്ഷീരോത്പന്ന നിര്‍മാണ പരിശീലനം സെപ്റ്റംബര്‍ നാല് മുതല്‍

post

പാലക്കാട് ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ നാല് മുതല്‍ 16 വരെ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്കാണ് പരിശീലനം. 135 രൂപയാണ് പ്രവേശന ഫീസ്. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പരിശീലനത്തില്‍ പങ്കെടുക്കാം.

താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11 നകം pkd.dairy@kerala.gov.in, dtcalathur@gmail.com ലൂടെയോ 04922 226040, 9496839675, 9446972314 എന്ന നമ്പറിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.