മലപ്പുറം ജില്ലാതല ശിങ്കാരിമേള മത്സരം 30 ന്

ഓണാഘോഷത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും താനാളൂർ ഗ്രാമ പഞ്ചായത്തും എന്റെ താനൂരും ചേർന്ന് ആഗസ്റ്റ് 30 ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വട്ടത്താണിയിൽ വെച്ച് ജില്ലാതല ശിങ്കാരിമേള മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ വിജയിക്കുന്ന ടീമുകൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 28 ന് മുമ്പ് രജിസ്ട്രേഷൻ നടത്തണം. ആദ്യം രജിസ്ട്രർ ചെയ്യുന്ന 20 ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 99952 52523 എന്ന നമ്പറിൽ ബന്ധപ്പെടണം.