തൊഴിലുറപ്പ് പദ്ധതി: 100 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കിയവർക്ക് ഉത്സവബത്ത

post

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകും. 4.6 ലക്ഷം ആളുകൾക്കാണ് ഉത്സവബത്ത നൽകുക. ഇതിനായി 46 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.