ബെർലിൻ സ്‌പെഷ്യൽ ഒളിമ്പിക്സിൽ മെഡൽ നേടിയ താരങ്ങൾക്ക് അഭിനന്ദനം

post

ബെർലിനിൽ നടന്ന സ്‌പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്തു വിജയം വരിച്ച ഇടുക്കിയിൽ നിന്നുള്ള കായിക താരങ്ങളെ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. സ്‌പെഷ്യൽ ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന് മന്ത്രി താരങ്ങളെ അഭിനന്ദിച്ചു.


സ്വർണം നേടിയ ഗോകുൽ, വെള്ളി കരസ്ഥമാക്കിയ ശ്രീക്കുട്ടി, വെങ്കല മെഡലിന് അർഹരായ ദിവ്യ തങ്കപ്പൻ, സപർണ ജോയി എന്നിവരെയാണ് മന്ത്രി സന്ദർശിച്ചത്. നാടിന്റെ അഭിമാനമാണ് കായിക താരങ്ങളെന്നും ഭാവിയിൽ കൂടുതൽ വിജയങ്ങൾ ഇവരെ തേടിയെത്തട്ടെയെന്നും മന്ത്രി ആശംസിച്ചു.