പി.ആര്.ഡിയുടെ വീഡിയോ സ്ട്രിങ്ങര്‍ പാനല്‍: അപേക്ഷ 11 വരെ നീട്ടി

മലപ്പുറം, തൃശൂര്‍ ജില്ലകളില്നിന്നുള്ളവരെയും പരിഗണിക്കും
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിനുള്ള അപേക്ഷ ഓഗസ്റ്റ് 11 വരെ നീട്ടി. പാലക്കാടിന് പുറമേ മലപ്പുറം, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള അപേക്ഷകരെയും പരിഗണിക്കും. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം.
പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ്ങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി, മേല്പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനമുണ്ടെങ്കില്‍ ആയത് വ്യകതമാക്കുന്ന രേഖകള്‍ സഹിതം അപേക്ഷകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, പാലക്കാട് എന്ന വിലാസത്തില്‍ നൽകണം. ഫോണ്‍-0491 2505329.
പി.ആര്.ഡി ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് 11 വരെ അപേക്ഷിക്കാം
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം.അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന.
അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ഡിജിറ്റല്‍ എസ്.എല്‍.ആര്/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷകള്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ, ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം ഓഗസ്റ്റ് 11 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, പാലക്കാട് വിലാസത്തിലോ നൽകണം. ഫോണ്‍-0491 2505329.