കോവിഡ് 19 : 4379 കിടക്കകളും 1485 ഐസലേഷന്‍ മുറികളും സജ്ജം

post

101 വെന്റിലേറ്ററുകള്‍, 68 ആംബുലന്‍സുകള്‍

പത്തനംതിട്ട : കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ എല്ലാ സന്നാഹങ്ങളും ഒരുക്കി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. അടിയന്തര സാഹചര്യം ഉണ്ടായാല്‍ അവരെ താമസിപ്പിക്കാനുള്ള സ്ഥലങ്ങള്‍ ഇതിനകം തയ്യാറാക്കിയാണ് ജില്ലാ ആരോഗ്യവകുപ്പ് മുന്നൊരുക്കങ്ങല്‍ നടത്തുന്നത്. 

സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രികളിലായി ജില്ലയില്‍ 4379 കിടക്കകള്‍, 1485 ഐസലേഷന്‍ മുറികള്‍, 101 വെന്റിലേറ്ററുകള്‍, 68 സര്‍ക്കാര്‍-സ്വകാര്യ ആംബുലന്‍സുകള്‍, 502 ഐ.സി.യു കിടക്കകള്‍, 1663 കോവിഡ് കെയര്‍ സെന്റര്‍ മുറികള്‍, 143 വാര്‍ഡുകള്‍ എന്നിവയാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. 

 ടോള്‍ ഫ്രീ നമ്പരായ 1077, ജില്ലാ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പരായ 0468-2228220, ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്‍ട്രോള്‍ റൂം നമ്പര്‍ 0468-2322515 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.