കോവിഡ് 19 സ്ഥിതി വിവരം (25-3-2020)

post

 തിരുവനന്തപുരം ജില്ലയില്‍ പുതുതായി 498 പേര്‍ രോഗ നിരീക്ഷണത്തിലായി

 * ജില്ലയില്‍ 6,315 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍  രോഗ ലക്ഷണങ്ങളുമായി 16 പേരെ പ്രവേശിപ്പിച്ചു 12 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

* തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 39 പേരും ജനറല്‍ ആശുപത്രിയില്‍ 29 പേരും പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ 5 പേരും നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ 4 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ 9 പേരും എസ്.എ.റ്റി ആശുപത്രിയില്‍ 5 പേരും കിംസ് ആശുപത്രിയില്‍ 3 പേരും  ഉള്‍പ്പെടെ 94 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയിലുണ്ട്

* ഇന്ന് 116 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 991 സാമ്പിളുകളില്‍ 794 പരിശോധനാഫലം ലഭിച്ചു,   ഇന്ന് ലഭിച്ച 56 പരിശോധനാഫലവും നെഗറ്റീവാണ്. 

* നേരത്തെ പോസിറ്റീവായ 4 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇന്നലെ പോസിറ്റീവ് ആയ ആള്‍ ജനറല്‍ ആശുപത്രിയില്‍  ചികിത്സയിലുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. ഇവരില്‍ അഞ്ച് പേരുമായി അടുത്തിടപഴകിയ  ആള്‍ക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

* കരുതല്‍ നിരീക്ഷണത്തിനായി യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ 31 പേരെയും ഐ എം ജി ഹോസ്റ്റലില്‍ 34 പേരെയും വേളി സമേതി ഹോസ്റ്റലില്‍ 18 പേരെയും താമസിപ്പിച്ചിട്ടുണ്ട്.

*ഇന്ന് ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ എത്തിയ  40 യാത്രക്കാരെ   സ്‌ക്രീന്‍ ചെയ്തു രോഗലക്ഷണങ്ങളുണ്ടായിരുന്ന 4 പേരെ റഫര്‍ ചെയ്തു.

 * തിരുവനന്തപുരം സെന്ററല്‍  റെയില്‍വേ സ്റ്റേഷനില്‍  എത്തിയ 12 പേരെ  സ്്്ക്രീന്‍ ചെയ്തു.

* അമരവിള, കോഴിവിള,ഉച്ചക്കട,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പില്‍, മടത്തറഎന്നിവിടങ്ങളില്‍  ആകെ  5929 യാത്‌റക്കാരെയും സ്‌ക്രീനിംഗ് നടത്തി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 8 പേരെ റഫര്‍ ചെയ്തു.

*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 492 കാളുകളും ദിശ കാള്‍ സെന്ററില്‍ 230 കാളുകളുമാണ്  ഇന്ന് എത്തിയത്.

*. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 20 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു.മാനസിക പിന്തുണ ആവശ്യമായ 542 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  5089 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

*ഫീല്‍ഡ് തല സര്‍വൈലന്‍സിന്റെ ഭാഗമായി 5113 വീടുകള്‍ സന്ദര്‍ശിക്കുകയും ഹോം ക്വാറന്റൈനിലുള്ളവരുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്തു.

  

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം -7360


2.വീടുകളില്‍ നിരീക്ഷണ ത്തില്‍ ഉള്ളവരുടെ എണ്ണം -6315


3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -94


4.  പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം - 498

വിദേശത്ത് നിന്നെത്തിയവര്‍ക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവര്‍ക്കോ പനി,ചുമ,തുമ്മല്‍,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന്  കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലെ  ടോള്‍ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്ക് അറിയിക്കുകയും അവരുടെ നിര്‍ദ്ദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം. മാനസികമായി എന്തെങ്കിലും പ്രയാസങ്ങള്‍ നേരിട്ടാല്‍ 9846854844 എന്ന നമ്പരിലേക്ക് വിളിച്ചാല്‍ കൗണ്‍സലിംഗ് സേവനം ലഭ്യമാണ്

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക, രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാന്‍ സഹായിക്കും.രോഗലക്ഷണങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ചെറിയ കുട്ടികള്‍, മറ്റ് അസുഖങ്ങളുളളവര്‍ എന്നിവരുമായി ഇടപഴകരുത്.

വിദേശത്ത് നിന്ന് എത്തിയവരോ അവരോട് സമ്പര്‍ക്കമുണ്ടായിട്ടുള്ളവരോ പൊതുസ്ഥലങ്ങളില്‍ എത്തിയാല്‍ 9188610100 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്ക് വിളിക്കുകയോ ഫോട്ടോ എടുത്ത് അയയ്ക്കുകയോ ചെയ്യാം.