ജീവനക്കാര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു

post

ഇടുക്കി : ഭാരതീയ ചികിത്സ വകുപ്പിലെ നേഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്റര്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കായി പരിശീലനക്ലാസ് സംഘടിപ്പിച്ചു. ചെറുതോണി വ്യാപാരഭവനില്‍ നടത്തിയ പരിശീലനപരിപാടി ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെപി ശുഭ ഉദ്ഘാടനം ചെയ്തു. സീനിയര്‍ സൂപ്രണ്ടന്റ് കെ.ആര്‍ ഗോപി യോഗത്തിന് അധ്യക്ഷത വഹിച്ചു. വകുപ്പിന്റെ സേവനം സുതാര്യമായി എങ്ങനെ ജനങ്ങളിലെത്തിക്കാന്‍ സാധിക്കും എന്ന ലക്ഷ്യത്തോടെയാണ് നവംബര്‍ 18 മുതല്‍ 22 വരെ നീണ്ടു നില്ക്കുന്ന പരിശീലനപരിപാടിക്ക് വകുപ്പ് തുടക്കമിട്ടിരിക്കുന്നത്. ഇതിന് ഏറ്റവും അത്യാവശ്യഘടകമായ പൊതുജനസമ്പര്‍ക്കം മനുഷ്യവിഭവശേഷി വിനിയോഗം എന്നിവയില്‍  ഊന്നിയുള്ള സെമിനാറുകളും ക്ലാസുകളുമാണ് ഇന്നലെ സംഘടിപ്പിച്ചത്.
  പബ്ലിക് റിലേഷനും ആവശ്യകതയും എന്ന വിഷയത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍ ക്ലാസ്സ് എടുത്തു.  എങ്ങനെയാണ് സേവനം  ഗുണഭോക്താക്കളിലെത്തിക്കേണ്ടതെന്നും വിവരങ്ങളും ആശയങ്ങളും വിനിമയം ചെയ്യേണ്ട   രീതി തീരുമാനിക്കുകയാണ്  പബ്ലിക് റിലേഷന്റെ ആദ്യ പടിയെന്നും സമാന മേഖലയിലുള്ള സേവനദാതാക്കള്‍, ഉല്‍പ്പാദകര്‍ എന്നിവരില്‍ നിന്നും മികച്ചതായി എന്തുണ്ട് എന്ന് ഗുണഭോക്താക്കളെ ബോധ്യപ്പെടുത്തുകയും ചെയ്യണമെന്ന് സെമിനാറില്‍ അദ്ദേഹം വിശദമാക്കി. ലക്ഷ്യം സുഗമമായും വേഗത്തിലും കൈവരിക്കുകയാണ് പബ്ലിക് റിലേഷന്‍സിന്റെ ലക്ഷ്യം. ഒരു സ്ഥാപനത്തിന്റെ ഉല്‍പ്പന്നമായാലും സേവനമായാലും അതിന്റെ ലഭ്യതയും മേ•യും ഗുണഭോക്താക്കളില്‍ എത്തിയാല്‍ മാത്രമേ അതിന് ആവശ്യക്കാരുണ്ടാകുകയുളളൂ. ഉല്‍പ്പാദകന് നേട്ടമുണ്ടാകുകയുള്ളു.അവിടെയാണ് പബ്ലിക് റിലേഷന്‍സ് പ്രചാരണത്തിന്റെ  പ്രസക്തി. ഭാഷയുടെയും മാധ്യമങ്ങളുടെയും  രംഗത്തെ സ്വാധീനത്തെ കുറിച്ചും പ്രതിസന്ധികള്‍ തരണം ചെയ്യുന്നതെങ്ങനെയാണെന്നും ക്ലാസിലൂടെ വ്യക്തമാക്കി. പരിശീലനപരിപാടിയില്‍ ഭാരതീയ  ചികിത്സ വകുപ്പ് സീനിയര്‍ ഓഫീസര്‍ റോയ് അലക്‌സ്. വകുപ്പിലെ നേഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.