കുഴല്‍മന്ദം ഗവ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം

post

പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം ഗവ ആശുപത്രി വികസന സമിതിക്ക് കീഴില്‍ ആംബുലന്‍സ് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, സെക്യൂരിറ്റി, ഹെല്‍പ്പര്‍ കം ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് പാസായ ഹെവി ഡ്രൈവിങ് ലൈസന്‍സും ബാഡ്ജും ഉള്ളവര്‍ക്ക് ആംബുലന്‍സ് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. സ്റ്റാഫ് നേഴ്‌സിന് ബി.എസ്.സി നേഴ്‌സിങ്/ ജനറല്‍ നേഴ്‌സിങ് എന്നിവയാണ് യോഗ്യത. കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അഭിലഷണീയം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ബി.ഫാം/ഡി.ഫാം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.

സെക്യൂരിറ്റിയായി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. ഹെല്‍പ്പര്‍ കം ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. കാഷ്വാലിറ്റി ഡ്യൂട്ടിയില്‍ ഹെല്‍പ്പറായി മുന്‍പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 18 നും 45 നും മധ്യേ.

താത്പര്യമുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം ജൂലൈ 20 ന് രാവിലെ 10 ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.