ജൈവവൈവിധ്യം സംരക്ഷിക്കാൻ പച്ചത്തുരുത്തൊരുക്കി തെക്കുംകര ഗ്രാമപഞ്ചായത്ത്

post

പരിസ്ഥിതി പുനഃസ്ഥാപനത്തിനായി പച്ചത്തുരുത്തൊരുക്കി തൃശൂർ ജില്ലയിലെ തെക്കുംകര ഗ്രാമപഞ്ചായത്ത്. പച്ചത്തുരുത്ത് പദ്ധതിയിലൂടെ സമ്പൂർണ്ണ ജൈവവൈവിധ്യ ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് പഞ്ചായത്ത്‌. ഹരിത കേരള മിഷന്റെ പദ്ധതിയായ പച്ചത്തുരുത്ത് തെക്കുംകര മലാക്ക വാർഡിലെ ഹോമിയോ ഡിസ്പെൻസറിയിലെ തരിശു കിടന്നിരുന്ന 20 സെന്റ് സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്.

തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു. വിവിധ ഫല വൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ തുടങ്ങി പലതരത്തിലുള്ള സസ്യങ്ങൾ നട്ടുവളർത്താനാണ് ലക്ഷ്യമിടുന്നത്.