കോട്ടയം ജില്ലയിൽ 57 ദുരിതാശ്വാസ ക്യാമ്പുകൾ

post

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ 57 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് - 47, ചങ്ങനാശേരി താലൂക്ക് -  7, മീനച്ചിൽ - 3 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.

460 കുടുംബങ്ങളിലെ 1450 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 586 പുരുഷന്മാരും 613 സ്ത്രീകളും 251 കുട്ടികളുമാണുള്ളത്.