വീരമലകുന്നിൽ മണ്ണിടിച്ചിൽ; ജൂലൈ 7 വരെ ദേശീയ പാത 66 ൽ യാത്രാ വാഹനങ്ങൾ വഴി തിരിച്ചുവിടും

കാസർഗോഡ് ജില്ലയിലെ വീരമലകുന്നിൽ മണ്ണിടിച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ ജൂലൈ 7ന് വൈകുന്നേരം ആറുവരെ ദേശീയ പാത 66 ൽ യാത്രാ വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതിന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉത്തരവിട്ടു. ഇരുചക്ര വാഹനങ്ങൾ, കാർ, ബസ്, സ്ക്കൂൾ ബസ്, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങൾ കോട്ടപ്പുറം പാലം റോഡ് വഴി ചെറുവത്തൂരിലേക്കും കയ്യൂർ അരയാക്കടവ് ചെറുവത്തൂർ റോഡിലൂടെയും ഗതാഗതം തിരിച്ചു വിടേണ്ടതാണ് മറ്റു വാഹനങ്ങൾ ദേശീയ പാതയിൽ കൂടി തന്നെ കടന്നുപോകണം.