കടകംപള്ളി വില്ലേജ് ഓഫീസ് ഇനി മിനി സിവില്‍ സ്റ്റേഷനില്‍

post

തിരുവനന്തപുരത്തെ കടകംപള്ളി വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ഇനി കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ. എം.എൽ.എ ഫണ്ട് വിനിയോഗിച്ച് സ്മാർട്ട് വില്ലേജ് ഓഫീസിലേക്ക് കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, സ്‌കാനർ, പ്രിന്റർ തുടങ്ങിയവയും വാങ്ങി. വില്ലേജ് ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. മാറ്റിയ കേരളത്തിലെ മാതൃക വില്ലേജ് ഓഫീസായി കടകംപള്ളി വില്ലേജ് ഓഫീസിനെ മാറ്റിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്ലാൻ ഫണ്ടിൽ നിന്നും അഞ്ച് കോടി രൂപ ചെലവഴിച്ചാണ് മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മൾട്ടി നാഷണൽ കമ്പനികളുടെ മാതൃകയിൽ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം ഏറ്റെടുത്ത് പൂർത്തികരിച്ചത് നിർമിതി കേന്ദ്രമാണ്. വില്ലേജ് ഓഫീസിന് പുറമെ താലൂക്ക് സപ്ലൈ ഓഫീസും മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആൻഡ് എംപ്ലോയബിലിറ്റി സെന്ററും മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നുണ്ട്. ചടങ്ങിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അധ്യക്ഷനായി.