പീച്ചി വന ഗവേഷണ സ്ഥാപനത്തിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

പീച്ചി വന ഗവേഷണ സ്ഥാപനത്തിൽ ജൂനിയർ റിസർച്ച് ഫെലോയുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബയോളജിക്കൽ സയൻസിൽ ഉള്ള പഞ്ചവർഷ ഇന്റഗ്രേറ്റഡ് ബിരുദം. ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ്, ഗേറ്റ് തുടങ്ങി ദേശീയ തലത്തിൽ ഏതെങ്കിലും പരീക്ഷകളിൽ വിജയിക്കണം.
പ്രായപരിധി 36 വയസ് കവിയരുത്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് നിയമനുസൃത ഇളവ് ലഭിക്കും. താൽപര്യമുള്ളവർ ജൂൺ 21 ന് മുൻപായി ബയോഡാറ്റയും മറ്റു രേഖകളും സഹിതം hrc@kfri.res.in എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.kfri.res.in വെബ്സൈറ്റ് സന്ദർശിക്കുക.