സ്റ്റാഫ് നേഴ്സ് താത്ക്കാലിക നിയമനം- അഭിമുഖം ജൂണ്‍ 14 ന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ അട്ടപ്പാടി ഐ.റ്റി.ഡി.പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍/ ഇലച്ചിവഴി ഒ.പി ക്ലിനീക്കുകളില് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സ് നിയമനം. സയന്‍സ് വിഷയമായി പഠിച്ച് പ്രീഡിഗ്രി/ പ്ലസ് ടു/ വി.എച്ച്.എസ്.സി, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എസ്.സി നേഴ്സിംഗ്/ മൂന്ന് വര്‍ഷ ജി.എന്‍.എം യോഗ്യതയും കേരളാ നേഴ്സസ് ആന്റ് മിഡൈ്വവ്സ് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 20 നും 41 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 14ന് രാവിലെ 10ന് അട്ടപ്പാടി അഗളി മിനിസിവില്‍ സ്റ്റേഷന്റെ രണ്ടാംനിലയിലുള്ള ഐ.റ്റി.ടി.പി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.