പുതുതായി അഞ്ച് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ കൂടി സജ്ജമായി
 
                                                കാസര്‍കോട് : ജില്ലയില്‍ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫോണിലേക്ക് അടിയന്തര പ്രാധാന്യമില്ലാത്ത ഫോണ്‍ കോളുകള്‍ വര്‍ധിച്ചുവരികയാണ്. അടിയന്തര പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇതിനാല്‍ കാലതാമസം നേരിടുകയാണ്. ആയതിനാല്‍ കൊറോണ കണ്‍ട്രോള്‍ സെല്ലിലെ. 9946000493, 9946000293 എന്നീ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ക്കു പുറമേ കൊറോണ സംബന്ധിച്ച സംശയങ്ങള്‍ ദുരീകരിക്കാനും വിവരങ്ങള്‍ കൈമാറുന്നതിനും പുതിയതായി അഞ്ച് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വിധം സജ്ജമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് സംബന്ധമായ എല്ലാ സഹായങ്ങള്‍ക്കും ഹെല്‍പ്പ് ഡെസ്‌ക് ഉപയോഗിക്കേണ്ടതാണ്. രോഗബാധ സംശയിക്കുന്നവര്‍ നേരിട്ട് ആശുപത്രികളില്‍ സമീപിക്കാതെ സഹായ കേന്ദ്രത്തില്‍ വിളിച്ചു ഉപദേശങ്ങള്‍ സ്വീകരിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2209901, 04672209902, 04672209903, 04672209904, 04672209906 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ഇവിടെ നിന്നും ലഭിച്ച മറുപടിയില്‍ തൃപ്തികരമല്ലെങ്കില്‍ മാത്രം ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫോണില്‍ വിളിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അഭ്യര്‍ത്ഥിച്ചു. എല്ലാവരും ഇതുമായി സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.










