ഈ അധ്യയന വർഷം ഇടുക്കി ജില്ലയിൽ ഒന്നാം ക്ലാസിലേക്കെത്തുന്നത് 5506 കുട്ടികള്‍

*ജില്ലാതല പ്രവേശനോത്സവം പണിക്കന്‍കുടി ഗവ.സ്കൂളില്‍
ഇടുക്കി ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 496 സ്കൂളുകളിലായി 5506 കുട്ടികൾ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടി. പ്രവേശന പ്രകിയ ഇപ്പോഴും പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇനിയും കൂടുതല്‍ കുട്ടികള്‍ ഈ അധ്യയന വര്‍ഷം തന്നെ സ്കൂളുകളില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളെ വരവേൽക്കാനായി വിപുലമായ ഒരുക്കങ്ങളാണ് വിദ്യാലയ മനോജ്മെന്റുകള് പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല അന്തര്‍ദേശീയ നിലവാരത്തിനൊപ്പം വളര്‍ന്നു കഴിഞ്ഞു. ഇല്ലായ്മയുടെ പര്യായമായിരുന്ന പല പൊതുവിദ്യാലയങ്ങളുമിന്ന് നാടിന്റെ അഭിമാന സ്ഥാപനങ്ങളാണ്. അത്യാധുനിക സൗകര്യങ്ങളും മികച്ച കെട്ടിടങ്ങളും ഹൈടെക് ക്ലാസ് മുറികളുമൊക്കെയായി പൊതുവിദ്യാഭ്യാസ രംഗം മാറിയതോടെ അക്കാദമിക് മികവിലും വലിയ മുന്നേറ്റം സംഭവിച്ചു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് ഇതാണ് വ്യക്തമാക്കുന്നത്. പുതിയ അധ്യായന വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ജില്ലാതല പ്രവേശനോത്സവം പണിക്കന്‍കുടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു.