'മാലിന്യമുക്തം നവകേരളം'; അനിമേഷന്‍ വീഡിയോ മത്സരത്തില്‍ പങ്കെടുക്കാം

post

'മാലിന്യമുക്തം നവകേരളം' ക്യാമ്പയ്‌ന്റെ ഭാഗമായി ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്ന് അനിമേഷന്‍ വീഡിയോ തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട് പരമാവധി 5 മിനുട്ട് ദൈര്‍ഘ്യമുള്ള അനിമേഷന്‍ വീഡിയോ തയ്യാറാക്കി ശുചിത്വ മിഷന്റെ iecidukki2023@gmail.com എന്ന മെയില്‍ ഐഡിയിലേക്കോ 9446812921 എന്ന നമ്പറില്‍ വാട്‌സ്ആപ്പിലേക്കോ ജൂണ്‍ ആറിന് വൈകിട്ട് 5 മണിക്ക് മുന്‍പായി അയച്ചുനല്‍കണം.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ https://forms.gle/F4Fu59X8d2yzT77r9 എന്ന ലിങ്കില്‍ വിശദാംശങ്ങള്‍ കൂടി നല്‍കേണ്ടതാണ്. ജൂണ്‍ 5 ന് വിജയികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങളായി യഥാക്രമം 5000, 3000, 2000 രൂപ നല്‍കും.