തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി

സംസ്ഥാനത്ത് മേയ് 30 നു നടന്ന 19 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ.ഡി.എഫ്. ഏഴും യു.ഡി.എഫ്. ഏഴും എൻ.ഡി.എ. ഒന്നും സ്വതന്ത്രർ നാലും വാർഡുകളിൽ വിജയിച്ചു.
എൽ.ഡി.എഫ്. കക്ഷി നില - 7 - (സി.പി.ഐ (എം) 6, സി.പി.ഐ. 1)
യു.ഡി.എഫ്. കക്ഷി നില - 7 - (ഐ.എൻ.സി. (ഐ) 6, ഐ.യു.എം.എൽ 1)
എൻ.ഡി.എ. കക്ഷി നില - 1 - (ബി.ജെ.പി 1)
സ്വതന്ത്രർ - 4
ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില - എൽ.ഡി.എഫ് എട്ട്, യു.ഡി.എഫ് ഏഴ്, എൻ.ഡി.എ രണ്ട്, ജനപക്ഷം (സെക്കുലർ) ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം.
ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോസ്ഥർക്ക് 30 ദിവസത്തിനകം നല്‍കണം. ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും മുനിസിപ്പാലിറ്റി കോർപ്പറേഷൻ സ്ഥാനാർത്ഥികൾ ജില്ലാ കളക്ടർക്കുമാണ് ചെലവ് കണക്ക് സമർപ്പിക്കേണ്ടത്. ഇതിനായി www.sec.kerala.gov.in സൈറ്റിൽ ഓൺലൈൻ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.