'ഒരുമയുടെ പലമ' കുടുംബശ്രീ ജില്ലാ കലോത്സവം മെയ് 19 മുതൽ

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല അരങ്ങ് 2023- ഒരുമയുടെ പലമ കലോത്സവം മെയ് 19, 20 തീയതികളിൽ കേരളവർമ്മ കോളേജിൽ നടക്കും. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അവരുടെ കലാ-സാഹിത്യ കഴിവുകൾ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉള്ള അവസരം ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ തൃശൂർ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലാതല അരങ്ങ് ഒരുങ്ങുന്നത്. ജില്ലയിലെ ഏഴ് താലൂ;ക്കുകളിൽ നിന്നായി 52 ഇനങ്ങളിൽ മത്സരിച്ചു വിജയിച്ച 800ൽ പരം മത്സരാർഥികളാണ് ഒരുമയുടെ പലമയിൽ മാറ്റുരക്കുന്നത്.
18 വയസ്സ് മുതല്‍ 35 വരെയുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും 35 വയസ്സിന് മുകളിലുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലുമായിരിക്കും മത്സരം. രജത ജൂബിലിയുടെ ആഘോഷ നിറവിലുള്ള കലോത്സവം, കോവിഡിന്റെ ഇടവേളയ്ക്കു ശേഷമുള്ള കലോത്സവം, സംസ്ഥാനതല കുടുംബശ്രീ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന ജില്ല എന്നീ പ്രത്യേകതകള്‍ 'ഒരുമയുടെ പലമ'യ്ക്കുണ്ട്. 36 ഇന സ്റ്റേജ് മത്സരങ്ങളും 16 ഇന ഓഫ് സ്റ്റേജ് മത്സരങ്ങളുമാണ് ഉണ്ടാവുക.