കണ്ണൂര്‍ സൗത്ത്-കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയിൽ 241-ാം നമ്പര്‍ ലെവല്‍ക്രോസ് അടച്ചിടും

താണ-ആയിക്കര (ആനയിടുക്ക്) കണ്ണൂര്‍ സൗത്ത്-കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള 241-ാം നമ്പര്‍ ലെവല്‍ ക്രോസ് മെയ് 16ന് രാവിലെ എട്ട് മണി മുതല്‍ മെയ് 18ന് രാത്രി 8 മണി വരെയും, അഴീക്കല്‍-മന്ന (വളപട്ടണം റോഡ് അണ്ടര്‍ ബ്രിഡ്ജ്) വളപട്ടണം-കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയിലുള്ള 1115(ആര്‍യുബി) നമ്പര്‍ അണ്ടര്‍ ബ്രിഡ്ജ് മെയ് 17ന് രാവിലെ 10 മണി മുതല്‍ രാത്രി 11 മണി വരെയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.