പാമ്പാടി ആർ.ഐ.ടി.യും ശാസ്ത്ര സാങ്കേതിക സർവകലാശാലയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

post

പാമ്പാടി ആർ.ഐ.ടി.യിലെ മികവിന്റെ കേന്ദ്രം; പ്രവർത്തനങ്ങൾക്ക് തുടക്കം


കോട്ടയം: പാമ്പാടി ആർ.ഐ.ടിക്ക് 'നവീന പദാർത്ഥങ്ങളും അടിസ്ഥാന സൗകര്യങ്ങളും'എന്ന മേഖലയിൽ അനുവദിച്ച മികവിന്റെ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം.

തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കേന്ദ്രം സ്ഥാപിക്കാനായി സർവകലാശാലയും ആർ.ഐ.ടി.യും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. കെ.ടി.യു.വിനു വേണ്ടി അക്കാദമിക് വിഭാഗം ഡീൻ ഡോ. വിനു തോമസും ആർ.ഐ.ടിക്കു വേണ്ടി പ്രിൻസിപ്പൽ ഡോ. എം.ജെ. ജലജയും രേഖയിൽ ഒപ്പുവച്ചു.

മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് നൂതന സാങ്കേതിക വിദ്യകളിൽ നവീന പദാർത്ഥങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി.പി. ബൈജുബായി, കേരള സ്റ്റാർട്ട് അപ്പ് മിഷൻ പ്രതിനിധി അനൂപ് അംബിക, സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. പി.ഒ.ജെ. ലെബ്ബ, രജിസ്ട്രാർ ഡോ. എ. പ്രവീൺ, ഗവേഷണ വിഭാഗം ഡീൻ ഡോ. ഷാലിദ് പി.ആർ. എന്നിവർ പങ്കെടുത്തു.