കോട്ടയത്തെ കൊണ്ടാട് മുക്കാനെല്ലി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം ജില്ലയിലെ കൊണ്ടാട് മുക്കാനെല്ലി കുടിവെള്ള പദ്ധതിയും അത്യാധുനിക ജലശുദ്ധീകരണ പ്ലാന്റും ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയായിരുന്നു പദ്ധതി നടപ്പാക്കിയത്. പദ്ധതിയിലൂടെ 305 കുടുംബങ്ങൾക്കാണ് കുടിവെള്ളം ലഭ്യമാകുന്നത്. ഭൂജലവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 52 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക ജലശുദ്ധീകരണ പ്ലാന്റ് നിർമ്മിച്ചത്.
സംസ്ഥാനത്തെ പൂർത്തീകരിച്ച ആദ്യ ജല ശുദ്ധീകരണ ട്രീറ്റ്മെന്റ് പ്ലാന്റാണ് രാമപുരം ഗ്രാമപഞ്ചായത്തിലേതെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ജോസ് കെ.മാണി എം.പി പറഞ്ഞു. ഈ പദ്ധതിയിലൂടെ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും വെള്ളം എത്തിച്ചു നൽകാനാകുമെന്നും എം.പി പറഞ്ഞു. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്ത കൃഷ്ണവിലാസം ബാബുവിനെ ചടങ്ങിൽ ആദരിച്ചു.