കരുതലും കൈത്താങ്ങും: കോട്ടയം താലൂക്ക് തല പരാതി പരിഹാര അദാലത്ത് മേയ് 2ന്
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 'കരുതലും കൈത്താങ്ങും' കോട്ടയം താലൂക്ക് തല അദാലത്ത് മേയ് രണ്ടിന് രാവിലെ 10 മുതൽ 4 വരെ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദാലത്ത് ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, ജോസ് കെ. മാണി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമ്മൻ ചാണ്ടി എന്നിവർ പങ്കെടുക്കും.
ജില്ലയിലെ മറ്റു താലൂക്കുകളിൽ അദാലത്ത് നടക്കുന്ന തിയതിയും വേദിയും:
ചങ്ങനാശേരി താലൂക്ക് (മേയ് 4)- ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാൾ
കാഞ്ഞിരപ്പള്ളി താലൂക്ക് (മേയ് 6)- പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാൾ
മീനച്ചിൽ താലൂക്ക് (മേയ് 8)- പാലാ മുനിസിപ്പൽ ടൗൺ ഹാൾ
വൈക്കം താലൂക്ക് (മേയ് 9)- വൈക്കം സീതാറാം ഓഡിറ്റോറിയം