കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ വഴിയിടം വഴിയോര വിശ്രമ കേന്ദ്രം തുടങ്ങി

post

കോട്ടയം ജില്ലയിലെ കിടങ്ങൂർ- അയർക്കുന്നം റോഡിൽ കിടങ്ങൂർ സുഹ്ബ്രമണ്യ സ്വാമി ക്ഷേത്രം കവലയിൽ വഴിയിടം വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 15 ലക്ഷം രൂപ ചെലവിൽ 400 ചതുരശ്ര അടി കെട്ടിടം പണി കഴിപ്പിച്ചത്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ശുചി മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ രണ്ടാമത്തെ വഴിയോര വിശ്രമകേന്ദ്രമാണിത്. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു ചടങ്ങിൽ അധ്യക്ഷയായിരുന്നു.