ശക്തമായ മഴ: തിരുവനന്തപുരം ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയില്‍ ഏപ്രില്‍ 30 മുതല്‍ മെയ് രണ്ട് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകലാവസ്ഥാ വകുപ്പ്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴ പെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് ദിവസം ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.