കുടുംബശ്രീ യൂണിറ്റുകള്‍ വഴി ആറ് ലക്ഷം മാസ്‌കുകള്‍ നിര്‍മ്മിക്കുന്നു

post

തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കുടുംബശ്രീ തയ്യല്‍ യൂണിറ്റുകള്‍ വഴി കോട്ടണ്‍ തുണി മാസ്‌കുകള്‍ നിര്‍മ്മിച്ച് തുടങ്ങി. എല്ലാ ജില്ലകളിലുമുള്ള യൂണിറ്റുകള്‍ ഇത്തരത്തില്‍ മാസ്‌ക് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടു പ്രവര്‍ത്തിച്ച് വരികയാണ്. ഇതുവരെ 6 ലക്ഷത്തോളം മാസ്‌കുകള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡറുകളാണ് വിവിധ ജില്ലകളില്‍ ലഭിച്ചത്. ഈ ഓര്‍ഡറുകള്‍ പൂര്‍ത്തീകരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഈ യൂണിറ്റുകള്‍ വഴി നടത്തിവരുന്നത്.

ജില്ലകളില്‍ നിന്ന് ധാരാളം ഓര്‍ഡറുകള്‍ ലഭിക്കുന്നതിനാല്‍ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ലഭിച്ച ഓര്‍ഡറുകള്‍ മുഴുവന്‍ വിതരണം ചെയ്യാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. ഇതുവരെ 3 ലക്ഷത്തോളം ഓര്‍ഡര്‍ പൂര്‍ത്തിയാക്കി വിതരണം ചെയ്തു കഴിഞ്ഞു.

മാസ്‌ക് വേണ്ടവര്‍ക്ക് കുടുംബശ്രീയുടെ അതാത് ജില്ലാമിഷനുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഓര്‍ഡര്‍ ലഭിക്കുന്ന മുറയ്ക്ക് പൂര്‍ത്തിയാക്കി നല്‍കും.

തിരുവനന്തപുരം-04712447552       കൊല്ലം-04742794692         പത്തനംതിട്ട- 04682221807       ആലപ്പുഴ- 04772254104      കോട്ടയം-04812302049 ഇടുക്കി-04862232223      എറണാകുളം- 04842426982       തൃശ്ശൂര്‍-04872362517       പാലക്കാട്-04912505627           മലപ്പുറം-04832733470 കോഴിക്കോട്-04832733470       വയനാട്-04936206589         കണ്ണൂര്‍-04972702080          കാസര്‍ഗോഡ്-04994256111