പെയിന്റിംഗ്-പോസ്റ്റർ രചനാ മത്സരം മാറ്റിവെച്ചു

post

രാജാരവിവർമ്മയുടെ 175ആം ജന്മദിനാഘോഷത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടറേറ്റ് ഏപ്രിൽ 25 ന് നടത്താനിരുന്ന പെയിന്റിംഗ് -പോസ്റ്റർ രചനാ മത്സരങ്ങൾ മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് നഗരത്തിൽ ഏർപ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് മത്സരം മാറ്റിയത്. മത്സരങ്ങൾ ഏപ്രിൽ 26 രാവിലെ 11 മണിക്ക് മ്യൂസിയം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അറിയിച്ചു.