മസ്റ്ററിങ് നടത്തണം

post

2022 ഡിസംബർ 31 വരെ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ് പെൻഷൻ ലഭിച്ച തിരുവനന്തപുരം ജില്ലാ ക്ഷേമനിധി ഓഫീസിലെ ഗുണഭോക്താക്കൾ ജൂൺ 30 നകം അക്ഷയകേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. മസ്റ്റർ ചെയ്തവർക്ക് മാത്രമേ പെൻഷൻ വിതരണം ചെയ്യുകയുള്ളു.

ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർ എന്നിവർ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കണം. 2024 മുതൽ എല്ലാ വർഷവും ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 28/29 നകം മസ്റ്ററിങ് നടത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2325582, 8330010855.